ചെരിഞ്ഞനിലയിൽ കാട്ടാനയെ കണ്ടെത്തി: അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്
1489859
Wednesday, December 25, 2024 12:15 AM IST
കോയമ്പത്തൂർ: കോയമ്പത്തൂർ തുടിയലൂരിന് സമീപം വാരപാളയം- പന്നിമടൈ മേഖലയിൽ പെൺ കാട്ടാന ചത്തതിന്റെ കാരണം വനംവകുപ്പ് അന്വേഷിക്കുന്നു.
ദുഡിയലൂരിന് സമീപം ോഡിൽ ഇന്നലെ രാത്രി കാട്ടിൽ നിന്ന് ഇറങ്ങിയ ആനക്കൂട്ടത്തെ വനംജീവനക്കാരും നൈറ്റ് പട്രോളിംഗ് സംഘവും വനത്തിലേക്കു കയറ്റിവിട്ടിരുന്നു. ഇതിനിടെ ഒരു കിലോമീറ്റർ അകലെ സ്വകാര്യഭൂമിയിൽ ചത്ത പെൺആനയെ കണ്ടെത്തുകയായിരുന്നു.
വനംവകുപ്പ് രക്ഷപ്പെടുത്തിയ കുട്ടിയാനയുടെ അമ്മയാണോ ഇതെന്നാണ് അന്വേഷണം നടക്കുന്നത്.
ഫോറസ്റ്റ് ജീവനക്കാരും ഫോറസ്റ്റ് അനിമൽ ഓഫീസറും ജില്ലാ ഫോറസ്റ്റ് ഓഫീസറും സ്ഥലത്തെത്തി പരിശോധന നടത്തി പോസ്റ്റ്മോർട്ടം നടത്തി.