കെട്ടിടത്തിൽനിന്നു വീണ തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു
1485724
Monday, December 9, 2024 11:09 PM IST
ആലത്തൂർ: ജോലിക്കിടെ കെട്ടിടത്തിൽനിന്നു വീണുപരിക്കേറ്റ നിർമാണത്തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. കാവശേരി മുത്താനോട് കിഴക്കേപ്പറമ്പിൽ പരേതനായ മീരലവിയുടെ മകൻ നൗഷാദ്(37) ആണ് മരിച്ചത്.
വെങ്ങന്നൂർ ഭാഗത്തു ജോലി ചെയ്തുകൊണ്ടിരിക്കെ 20 മാസംമുമ്പാണ് വീണത്. തുടർന്ന് നിരന്തരമായ ചികിത്സയിലായിരുന്നു. മാതാവ്: സുലേഖ ബീവി. ഭാര്യ: റജീന. മക്കൾ: മുഹമ്മദ് നെഹ്ഖാൻ, നൈമ ഫാത്തിമ.