ആത്മ പാലക്കാട് ഡിപ്ലോമ സർട്ടിഫിക്കറ്റ് വിതരണവും കോഴ്സ് സമാപനവും
1485564
Monday, December 9, 2024 5:29 AM IST
പാലക്കാട്: ആത്മ പാലക്കാടും കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കാർഷിക ഇൻപുട്ട് ഡീലർമാർക്കുള്ള ഡിപ്ലോമ കോഴ്സിന്റെ 2023-24 ബാച്ച് സമാപനവും 40 പേർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെ ഉദ്ഘാടനവും ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വി.കെ. ശ്രീകണ്ഠൻ എംപി നിർവഹിച്ചു.
ആത്മ പ്രോജക്ട് ഡയറക്ടർ പി.എ. ഷീന പദ്ധതി വിശദീകരണം നടത്തി. പാലക്കാട് കെവികെ പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ.കെ.വി. സുമിയ സ്വാഗതം പറഞ്ഞു. ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ഡോ.എം.എ. നാസർ, വളം -കീടനാശിനി ഡീലർ കൂട്ടായ്മയുടെ പ്രസിഡന്റ് സുബി ഭാസ്കരൻ, കോഴ്സ് ഫെസിലിറ്റേറ്റർ ഇ.എം. ബാബു എന്നിവർ പ്രസംഗിച്ചു. കെവികെ പ്രഫസർ ഡോ. ഇസ്രായേൽ തോമസ് നന്ദി പറഞ്ഞു.