കൊല്ലങ്കോട് ടൗൺ ബൈപാസ് റോഡ് നവീകരിച്ച് സഞ്ചാര യോഗ്യമാക്കണം
1485562
Monday, December 9, 2024 5:29 AM IST
കൊല്ലങ്കോട്: ബ്ലോക്ക് ഓഫീസ് ബൈപാസ് റോഡിൽ ടാറും മെറ്റലും ഇളകി ഗർത്തമുണ്ടായിരിക്കുന്നതു വാഹനസഞ്ചാരം ഏറെ ദുഷ്കരമാക്കി.
ടൗണിൽനിന്നും മുതലമട ഭാഗത്തേക്കുള്ള ബസ് ഉൾപ്പെടെ പ്രധാന പാതയിലെത്തുന്നതു വീതികുറഞ്ഞ ബൈപ്പാസിലൂടെയാണ്. എതിർവശത്ത് ചെറിയ വാഹനം എത്തിയാൽപോലും ഗതാഗതകുരുക്ക് ഒഴിയാബാധയായി നീളുകയാണ്.
ഇനി ടൗണിൽ പത്തോളം അയ്യപ്പൻവിളക്ക് ഉത്സവങ്ങളുടെ കാലമാണ്.
കൂടുതൽ വാഹന ങ്ങളും ബൈപ്പാസിലൂടെയാകും യാത്ര. ഗർത്തങ്ങളിൽ ചരക്കുവാഹനങ്ങൾ ഇറങ്ങി യന്ത്രതകരാറുണ്ടായതിനു പുറമെ ഇരുചക്ര വാഹന അപകടങ്ങളുമുണ്ടാവാറുണ്ട്. ആംബുലൻസുകൾക്കുപോലും ഏറെ പണിപ്പെട്ടുവേണം ഇതിലൂടെ സഞ്ചരിക്കാൻ.