ആലത്തൂർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർക്കു സ്കൂൾ വിദ്യാർഥികളുടെ ആദരം
1485561
Monday, December 9, 2024 5:28 AM IST
ആലത്തൂർ: കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2004 ൽ ഇന്ത്യയിലെ അഞ്ചാമത്തെ മികച്ച പോലീസ് സ്റ്റേഷനായി തെരഞ്ഞെടുത്ത ആലത്തൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കു വിദ്യാർഥികളുടെ ആദരം.
പെരിങ്കുളം എയുപി സ്കൂളിലെ വിദ്യാർഥികളാണു കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷൻ സന്ദർശിച്ചത്.
സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണനെ ഹെഡ്മാസ്റ്ററും സ്കൂൾ ലീഡറും ചേർന്ന് പൊന്നാട അണിയിച്ചു.
ഹെഡ്മാസ്റ്റർ കെ.പി. ബാലകൃഷ്ണൻ, പിടിഎ പ്രസിഡന്റ് ഇ. വിനോദ് കുമാർ, വാർഡ് മെംബർ ലീല ശശി, അധ്യാപകരായ സി.വി. അഞ്ജലി മേനോൻ, സി. സുഷമ, എസ്. സൗമ്യ തുടങ്ങിയവരോടൊപ്പം ഇരുപതോളം കുട്ടികളും ഉദ്യോഗസ്ഥരെ കാണാൻ സ്റ്റേഷനിൽ എത്തിയിരുന്നു.