അഖണ്ഡ സമ്പൂർണ ബൈബിൾ വായന സമാപിച്ചു
1485556
Monday, December 9, 2024 5:28 AM IST
കല്ലടിക്കോട്: നിർമലഗിരി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക തീർഥാടന ദേവാലയത്തിന്റെ നേതൃത്വത്തിൽ ഡിസംബർ ഒന്നിനു പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ദൈവവചനം വായിച്ചു ഉദ്ഘാടനം ചെയ്ത അഖണ്ഡ സമ്പൂർണ ബൈബിൾ പാരായണം അവസാനിച്ചു.
ഇടവകാംഗങ്ങളെ കൂടാതെ കരിമ്പയിലെ വിവിധ സഭകളുടെ കൂട്ടായ്മയായ എക്യുമിനിക്കൽ ചർച്ചസിൽ നിന്നുള്ള വൈദികരും സിസ്റ്റർമാരും ദൈവജനവും അഖണ്ഡ ബൈബിൾ വായനയിൽ പങ്കാളികളായി.
രാപകൽ ഭേദമില്ലാതെ നടന്ന അഖണ്ഡ ബൈബിൾ വായന 93 മണിക്കൂറുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്.
ബൈബിൾ വായനയുടെ സമയത്തുതന്നെ ദിവ്യകാരുണ്യ ആരാധനയും എല്ലാ ദിവസവും രാവിലെ എട്ടുമുതൽ രാത്രി പതിനൊന്നുവരെ പ്രത്യേകം തയാറാക്കിയ ചാപ്പലിൽ ഒരുക്കിയിരുന്നു.
സമാപന ചടങ്ങുകൾക്ക് കരിമ്പ വൈദിക ജില്ല വികാരി ഫാ. ജോവാക്കിം പണ്ടാരംകുടിയിൽ മുഖ്യാതിഥി ആയിരുന്നു.
ബൈബിൾ വായനയ്ക്ക് നേതൃത്വം നൽകിയ ഫാ. ഐസക് കോച്ചേരി വിശുദ്ധകുർബാന അർപ്പിച്ചു.