വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജിൽ സെമിനാർ സംഘടിപ്പിച്ചു
1485055
Saturday, December 7, 2024 4:39 AM IST
വടക്കഞ്ചേരി: വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജിലെ ഐഇഡിസിയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളജിലെ എൻഎസ്എസ് വോളന്റിയർമാരുമായി സഹകരിച്ച് സ്ക്രിബിഫൈ പരിപാടി സംഘടിപ്പിച്ചു.
വിദ്യാർഥികളിൽ സ്വയംപര്യാപ്തതയും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിന് പുസ്തകനിർമാണത്തിലുള്ള അറിവുകൾ പങ്കുവച്ചു. കോളജ് ഡയറക്ടർ റവ.ഡോ. മാത്യു ഇല്ലത്തുപറമ്പിൽ ഉദ്ഘാടനംചെയ്തു. കമ്പ്യൂട്ടർ എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റ് മേധാവിയും ഐഇഡിസി നോഡൽ ഓഫീസറുമായ ജിന്റോ ജോൺ, സെന്റ് മേരീസ് പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ ഇന്ദുകല, എൻഎസ്എസ് പ്രോഗ്രാം ഓഫീസറും അസിസ്റ്റന്റ് പ്രഫസറുമായ അനുഷ മാത്യു പ്രസംഗിച്ചു.