കോയന്പത്തൂരിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു
1485052
Saturday, December 7, 2024 4:39 AM IST
കോയമ്പത്തൂർ: കുനിയമുത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹിൽവ്യൂ റസിഡൻഷ്യൽ ഏരിയയിലും പരിസര പ്രദേശങ്ങളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ച് നിരീക്ഷണ മുറിയുടെ ഉദ്ഘാടനവും നടത്തി.
കോയമ്പത്തൂർ മെട്രോപൊളിറ്റൻ പോലീസ് പൊതുജന സുരക്ഷയ്ക്കായി ഹിൽവ്യൂ അസോസിയേഷന്റെ പങ്കാളിത്തത്തോടെ കോയമ്പത്തൂരിലെ ഹിൽവ്യൂ റെസിഡൻഷ്യൽ ഏരിയകളിൽ 15 കാമറകൾ സ്ഥാപിച്ചു.
കമ്മീഷണർ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിലവിൽ 15 കാമറകൾ സ്ഥാപിക്കുന്നതിന് മുമ്പ് ഡി 4 പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ 600 ലധികം കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഡെപ്യൂട്ടി കമ്മീഷണർ ശരവണകുമാർ, സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ അജയ് തങ്കം, ഡി 4 പോലീസ് ഇൻസ്പെക്ടർ ഭാസ്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോയമ്പത്തൂർ നഗരത്തിൽ ആകെ 25000 കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അതിലൂടെ കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടുണ്ടെന്നും കുറ്റവാളികളെ ഉടൻ പിടികൂടാൻ ഇത് ഏറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. 140 സ്വകാര്യ ബസുകളിൽ കാമറകൾ സ്ഥാപിച്ചു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ബാക്കിയുള്ള സ്വകാര്യ ബസുകളിൽ ഘടിപ്പിക്കും.