ആലത്തൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു
1485051
Saturday, December 7, 2024 4:39 AM IST
ആലത്തൂർ: 2024 ൽ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി കേന്ദ്രആഭ്യന്തരമന്ത്രാലയം തെരഞ്ഞെടുത്ത ആലത്തൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആലത്തൂർ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ അനുമോദിച്ചു. ഇൻസ്പെക്ടർ ടി.എൻ. ഉണ്ണിക്കൃഷ്ണൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ അനുമോദിക്കുന്ന ചടങ്ങ് പാളയം പ്രദീപ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. കണ്ണൻ അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹി ഫെബിൻ, വി. കനകാംമ്പരൻ, തൃപ്പാളൂർ ശശി, എ. ഹാരിസ്, പ്രദീഷ് മാധവൻ, ജാഫർ, സുബൈർ, എൻ. രാമചന്ദ്രൻ, ഉദയകുമാർ, ആലത്തൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് മെംബർ ലീല ശശി, ജയപ്രകാശൻ, ലത സ്വാമിനാഥൻ, ഷെമീർ മഞ്ഞാടി, ബാലസുബ്രമണ്യം, തൻസീല, ബാലമുരളി എന്നിവർ പ്രസംഗിച്ചു.