കോൺഗ്രസ് പഞ്ചായത്ത് മാർച്ചും ധർണയും നടത്തി
1484731
Friday, December 6, 2024 3:53 AM IST
ചിറ്റൂർ: പൊൽപ്പുള്ളി ഗ്രാമപഞ്ചായത്തിൽ ഡീലിമിറ്റേഷൻ കമ്മീഷൻലംഘന വാർഡ് വിഭജനത്തിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി. ഡിസിസി സെക്രട്ടറി കെ.സി. പ്രീത് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രണേഷ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.വി. ദാസ്, യേശുദാസ്, ഡി. സരോജിനി പ്രകാശൻ, സുനിൽ രാഘവപുരം, നൂർമുഹമ്മദ്, എൻ. ദിനേശ് ചന്ദ്രൻ, സി. ചന്ദ്രൻ, കനകദാസ് പൂത്തമ്പുളി, മണിക്കൻ പനംതൊടി, സേതു മാധവൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ. ബീന, ജില്ലാ സെക്രട്ടറി ആർ. തങ്കം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുൽദാസ്, നിയോജകമണ്ഡലം സെക്രട്ടറി കൃതിൽ, ഡോ. ആർ.പി. അജയ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.