ജയിലിൽ വീഡിയോ ഫോൺ, ലൈബ്രറി ഉദ്ഘാടനം ചെയ്തു
1484730
Friday, December 6, 2024 3:53 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിൽ തടവുകാർക്ക് ബന്ധുക്കളുമായി സംസാരിക്കാനുള്ള വീഡിയോ ഫോൺ സൗകര്യവും തടവുകാരുടെ പഠന-വായന കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി നവീകരിച്ച ജയിൽ ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം നീതിന്യായവകുപ്പ് മന്ത്രി രഘുപതി നിർവഹിച്ചു.
ജയിൽ, കറക്ഷണൽ സർവീസ് വകുപ്പ് ഡയറക്ടർ ജനറൽ മഹേശ്വർ ദയാൽ, കോയമ്പത്തൂർ ജയിൽ വകുപ്പ് വൈസ് പ്രസിഡന്റ് ഷൺമുഖസുന്ദരം, ജയിൽ സൂപ്രണ്ട് സെന്തിൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് പ്രത്യേക സാക്ഷരതാപദ്ധതിയിൽ വിജയിച്ച 3 അന്തേവാസികൾക്കും ഐടിഐ പാസായ 3 അന്തേവാസികൾക്കും ഇലക്ട്രിക്കൽ, പ്ലംബിംഗ് പരിശീലനം നേടിയ 3 പേർക്കും മന്ത്രി സർട്ടിഫിക്കറ്റ് നൽകി.