കെ.എൻ. രാജ് ജന്മശതാബ്ദി പ്രഭാഷണം
1484728
Friday, December 6, 2024 3:53 AM IST
ചിറ്റൂർ: സെന്റർ ഫോർ ഡവലപ്പ്മെന്റ് സ്റ്റഡീസ് തിരുവനന്തപുരം ചിറ്റൂർ ഗവ. കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗവുമായി സഹകരിച്ച് കെ.എൻ. രാജ് ജന്മശതാബ്ദി പ്രഭാഷണം സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ കോളജുകളിൽ നടന്നുവരുന്ന പരമ്പരയുടെ നാലാമത് പ്രഭാഷണമാണ് നടന്നത്. കോളജ് പ്രിൻസിപ്പൽ ഡോ. ടി. റെജി ഉദ്ഘാടനം ചെയ്തു.
ഡോ. വിനോജ് എബ്രഹാം വിഷയവതരണം നടത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളുടെ കുടിയേറ്റം എന്ന വിഷയത്തിൽ ആയിരുന്നു പ്രഭാഷണ പരമ്പര.
അധ്യാപകൻ ഡോ. നാഗരാജ്, വകുപ്പ് മേധാവി ഡോ. എ.സി. കവിത, ഐക്യുഎസികോ- ഓർഡിനേറ്റർ ഡോ. പി. സുഷ ചന്ദ്രൻ, പിടിഎ സെക്രട്ടറി ഡോ.എസ്. മനു ചക്രവർത്തി, കെ.കെ. ജിഷ എന്നിവർ പ്രസംഗിച്ചു.