ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ പുനഃസ്ഥാപിച്ചു
1484727
Friday, December 6, 2024 3:53 AM IST
ഷൊർണൂർ: റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി മാറ്റിയ ടിക്കറ്റ് കൗണ്ടറുകൾ പ്രവേശന കവാടത്തിന് സമീപത്ത് പ്രവർത്തനമാരംഭിച്ചു. സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് വലതുവശത്തായി ഇരുഭാഗങ്ങളിലുമാണ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്.
റെയിൽവേ നേരിട്ടുള്ളതും കരാർ നൽകിയ കന്പ്യൂട്ടർ ടിക്കറ്റ് കൗണ്ടറുകളുമുണ്ട്. റിസർവേഷനും മറ്റുമുള്ള പ്രത്യേക കൗണ്ടറുകളും ഇവിടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രവേശനകവാടത്തിന്റെ മുൻവശത്ത് വാഹനങ്ങൾക്കെത്താനുള്ള പാതയുടെ നിർമാണം പൂർത്തിയായാൽ യാത്രക്കാർക്കു നേരിട്ട് സ്റ്റേഷനിലേക്കു പ്രവേശിക്കാം.
ഇപ്പോൾ പൊതുവായ പാതയിൽ വാഹനങ്ങൾ നിർത്തിയിറങ്ങിയാണ് പ്രായമായവരും വലിയ ബാഗുകളുമായെത്തുന്നവരും വരുന്നത്.
പാതയുടെ നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിലുമാണ്.