ട്രാക്ടർ ട്രെയ്ലറിൽനിന്നും മരത്തടി തട്ടി ഏഴ് ഓട്ടോകൾ തകർന്നു
1484723
Friday, December 6, 2024 3:53 AM IST
കൊല്ലങ്കോട്: പയിലൂർമൊക്ക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം ഓടിക്കൊണ്ടിരുന്ന ട്രാക്ടറിൽ നിന്നും മരത്തടി ചെരിഞ്ഞ് ഏഴ് പാസഞ്ചർ ഓട്ടോകളിൽ ഇടിച്ച് മുൻഭാഗത്തെ ചില്ലുകൾ തകർന്നു. അപകടത്തിനു ശേഷം നിർത്താതെ മുന്നോട്ടുനീങ്ങിയ ട്രാക്ടറിനെ സ്ഥലത്തുണ്ടായിരുന്നവർ പിന്തുടർന്നു തടഞ്ഞുനിർത്തി.
ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു അപകടം. ഭാഗ്യം തുണച്ചതിനാൽ വഴിയാത്രികർ അപകടത്തിൽനിന്നും രക്ഷപ്പെട്ടു . ട്രാക്ടർ ടെയ്ലറിൽ കെട്ടിയ മരത്തടിയുടെ കയർ അഴിഞ്ഞതാണ് അപകടത്തിനു കാരണമായത് . വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ കൊല്ലങ്കോട് പോലീസ് അശ്രദ്ധമായി ട്രാക്ടർ ഓടിച്ചതിന് ഡ്രൈവറെ പിഴയടപ്പിച്ചു വിട്ടയച്ചു.