വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
1484700
Thursday, December 5, 2024 10:38 PM IST
കൊഴിഞ്ഞാമ്പാറ: വേലന്താവളത്ത് വാഹന അപകടത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ യിലായിരുന്നയാൾ മരിച്ചു. കോഴിപ്പാറ വി.ജി തിയേറ്റർ സ്റ്റോപ്പിൽ പരേതനായ കോഴിപ്പിച്ചനാടാറിന്റെ മകൻ ഭാസ്കരൻ (52) ആണ് മരിച്ചത്.
വേലന്താവളം - ഒഴലപ്പതി റോഡിൽ കഴിഞ്ഞ മാസം 26 ന് കാലത്ത് 8.30 നാണ് അപകടം. ഭാസ്കരൻ ഓട്ടോറിക്ഷയിൽ പാൽ വിൽപ്പന നടത്തി വീട്ടിലേക്ക് വരുന്ന വഴി കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഭാസ്കരനെ വാളയാർ, പാലക്കാട്, നെന്മാറ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകിയതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
കൊഴിഞ്ഞാമ്പാറ പോലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: കല.മക്കൾ: ശിൽപ, റോഹൻ. മരുമകൻ: റഫീക്ക്.