നെൽകർഷകരെ കടക്കെണിയിലാക്കുന്ന സർക്കാർ നിലപാട് തിരുത്തണം: കർഷക കോൺഗ്രസ്
1484473
Thursday, December 5, 2024 3:45 AM IST
വടക്കഞ്ചേരി: നെല്ലിന്റെ സംഭരണവിലയിൽ സംസ്ഥാന വിഹിതം തുടർച്ചയായി വെട്ടിക്കുറച്ച് കർഷകരെ വഞ്ചിക്കുന്ന നിലപാട് സംസ്ഥാന സർക്കാർ തുടരുകയാണ്.
ഒരു കിലോ നെല്ലിന് 8.80 രൂപ ഉണ്ടായിരുന്ന സംസ്ഥാന വിഹിതം 5.20 രൂപയായി കുറച്ചു.
കടം കയറി ജീവിതം വഴിമുട്ടിയ നെൽകർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടിൽ ജില്ലയിലെ എംഎൽഎ മാരും മന്ത്രിമാരും പ്രതികരിക്കാൻ മുന്നോട്ടു വരണം.
കർഷകവഞ്ചനക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ കർഷക കോൺഗ്രസ് കിഴക്കഞ്ചേരി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് പി.ഐ. പൗലോസ് അധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി. ഗീവർഗീസ് മുഖ്യ പ്രഭാഷണം നടത്തി. കെ.വി. കുരിയാക്കോസ്, ബേബി കോലാഞ്ഞി, ജോർജ് കോര, എൻ.ഐ. വർഗീസ്, സുന്ദരൻ, ജെയിംസ് കാക്കപ്പാറ, സുലൈമാൻ എന്നിവർ പ്രസംഗിച്ചു.