വള്ളുവനാട്ടിലെ ഉത്സവാഘോഷങ്ങൾ പ്രതിസന്ധിയിൽ
1484472
Thursday, December 5, 2024 3:45 AM IST
ഒറ്റപ്പാലം: ഉത്സവാഘോഷങ്ങൾ പ്രതിസന്ധിയിൽ; എന്ത് ചെയ്യണമെന്നറിയാതെ സംഘാടകർ. ആന എഴുന്നള്ളിപ്പിലും വെടിക്കെട്ടിലും ഉടലെടുത്ത പ്രതിസന്ധിയാണ് പൂരം പിറക്കാനിരിക്കുന്ന വള്ളുവനാടിനേയും മറ്റും പ്രതിസന്ധിയിലാക്കിയത്.
ഉത്സവാഘോഷങ്ങൾ എങ്ങനെ നടത്തുമെന്ന കാര്യം ചർച്ചചെയ്യാൻ ഉത്സവസംഘാടകരുടെ യോഗംചേരും. ഇതിനായി ജില്ലയിലെ ഉത്സവ സംഘാടകരുടെ പൊതുയോഗം എട്ടിന് വൈകുന്നേരം മൂന്നിനു പാലപ്പുറം ചിനക്കത്തൂർ പൂരം ദേശക്കമ്മിറ്റി ഓഫീസിൽ ചേരും.
ജില്ലാ ക്ഷേത്ര വെടിക്കെട്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് യോഗം. കേന്ദ്രസംസ്ഥാന സർക്കാരുകൾ ഉത്സവ നടത്തിപ്പുകൾക്ക് ആവശ്യമായ നിയമഭേദഗതികൾ കൊണ്ടുവരണമെന്നാണ് സംഘാടകരുടെയും ഉത്സവപ്രേമികളുടെയും ആവശ്യം.
ആന എഴുന്നള്ളിപ്പും വെടിക്കെട്ടുമുള്ള ഉത്സവങ്ങളുടെ ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.