ആനമൂളി ആദിവാസി ഉന്നതിയിൽ ശുദ്ധജലമെത്തി
1484471
Thursday, December 5, 2024 3:45 AM IST
മണ്ണാർക്കാട്: രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്ന ആനമൂളി ആദിവാസി ഉന്നതിയിൽ ശുദ്ധജലമെത്തി. ജില്ലാ പഞ്ചായത്തംഗം ഗഫൂർ കോൽക്കളത്തിൽ മുൻകൈയെടുത്ത് നടപ്പാക്കിയ പദ്ധതിയിൽ പൈപ്പ് വഴി വീടുകളിൽ വെള്ളം എത്തിച്ചു. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയാണ് നിലവിൽ ഉപയോഗശൂന്യമായിരുന്ന പദ്ധതി പുനരുദ്ധാരണം നടത്തിയത്. 28 വീടുകളിലായി താമസിക്കുന്ന 40 കുടുംബങ്ങളുടെ ശുദ്ധജലക്ഷാമത്തിന് പരിഹാരമായി. ഉന്നതിക്ക് താഴെയുള്ള കിണർ ആഴംകൂട്ടി നവീകരിച്ച് പുതിയ മോട്ടോർ, പൈപ്പ് ലൈൻ 10000 ലിറ്റർ ശേഷിയുള്ള സംഭരണി എന്നിവ സ്ഥാപിച്ച് 16 പൊതു ടാപ്പുകൾ വഴിയാണ് വീടുകളിലേക്ക് വെള്ളം എത്തിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം ഗഫൂർ കോൽക്കളത്തിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. എസ്ടി പ്രമോട്ടർ എം. സാലി, ഊരുമുപ്പത്തി ഷൈലജ, വാർഡ് കുടുംബശ്രീ പ്രസിഡന്റ് ടി.പി. ലീല, സിഡിഎസ് അംഗം വി. ഷമീറ, ടി.കെ. കുഞ്ഞാണി, സലാം, ചന്ദ്രൻ, ദിവ്യ, ടി.കെ. ജനിത, സി.ആർ. രാധിക എന്നിവർ പ്രസംഗിച്ചു.