ഭിന്നശേഷിദിനം ആചരിച്ചു
1484470
Thursday, December 5, 2024 3:45 AM IST
പാലക്കാട്: സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ധോണി ലീഡ് കോളജിൽ എ. പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയായി. മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് മുഖ്യാതിഥിയായി.
പാലക്കാട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പി. സുരേഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ, പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, സുമലത മോഹൻദാസ്, വി. മോഹൻ, കെ. ഉണ്ണികൃഷ്ണൻ, ലീഡ് കോളജ് പ്രിൻസിപ്പൽ തോമസ് ജോർജ്, പ്രകാശ്, ആദർശ്, ശിവദാസൻ, മൂസ പതിയിൽ, ഗോവിന്ദ് ദേവാശ്രയം, കെ. കാദർ മൊയ്തീൻ, മേജർ സുധാകരപിള്ള, സുന്ദരൻ എന്നിവർ പ്രസംഗിച്ചു. 450 ഭിന്നശേഷിക്കാർ വിവിധ കലാപരിപാടികളിൽ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും സമ്മാനം നൽകി.