മഴ: പോത്തുണ്ടി ഡാമിൽ ജലനിരപ്പ് ഉയർന്നു
1484228
Wednesday, December 4, 2024 4:13 AM IST
നെന്മാറ: പോത്തുണ്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തി. കഴിഞ്ഞ രാത്രി 66 മില്ലീമീറ്റർ മഴ ലഭിച്ചു. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ ജലനിരപ്പ് നിലവിൽ 48.4 2 അടിയായി ഉയർന്നു. ഡിസംബർ ഒന്നിന് 47.95 അടിയായിരുന്നു ജലനിരപ്പ്. ഞായറാഴ്ച 27 എംഎം മഴയും ലഭിച്ചു. നിലവിൽ ജലസേചനത്തിനായി വലതുകര കനാലിലൂടെ 15.76 സെന്റീമീറ്റർ വെള്ളം വിതരണം നടത്തുന്നതിനിടെയാണ് ഡാമിൽ ജലനിരപ്പ് ഉയർന്നത്. കനാലുകളിലൂടെ ജലവിതരണം നടത്തുന്നതിനിടെ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത് സാധാരണമല്ല. നവംബർ 14നാണ് പോത്തുണ്ടി ഡാമിൽ നിന്നും ജലവിതരണം ആരംഭിച്ചത്.