സ്വകാര്യ ബസുകളിലെ സിസിടിവി കാമറകൾ പരിശോധിച്ചു
1484224
Wednesday, December 4, 2024 4:13 AM IST
കോയമ്പത്തൂർ: ഗാന്ധിപുരം ഭാഗത്ത് സ്വകാര്യ ബസുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകൾ കോയമ്പത്തൂർ മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ബാലകൃഷ്ണൻ പരിശോധിച്ചു. കോയമ്പത്തൂരിൽ സർവീസ് നടത്തുന്ന 149 സ്വകാര്യ ടൗൺ ബസുകളിൽ 129 എണ്ണത്തിലും പുറത്തേക്ക് പോകുന്ന 107 സ്വകാര്യ ബസുകളിൽ 50 എണ്ണത്തിലും സിസിടിവി കാമറകൾ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. ഓരോ ബസിലും 5 മുതൽ 7 വരെ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സിസിടിവി സ്ഥാപിക്കാത്ത എല്ലാ സ്വകാര്യ ബസുകളിലും മൂന്നു ദിവസത്തിനകം സിസിടിവി കാമറകൾ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും കോയമ്പത്തൂർ പോലീസ് കമ്മീഷണർ അറിയിച്ചു.