അസീസി സ്നേഹാലയത്തിൽ ലോക എയ്ഡ്സ് ദിനാചരണം
1484222
Wednesday, December 4, 2024 4:13 AM IST
കോയമ്പത്തൂർ: തിരുമലയംപാളയം റോട്ടി കൗണ്ടന്നൂർ അസീസി സ്നേഹാലയ ചാരിറ്റബിൾ ട്രസ്റ്റ് അങ്കണത്തിൽ ലോക എയ്ഡ്സ് ദിനാചരണവും എച്ച്ഐവി ബോധവത്കരണ സെമിനാറും നടന്നു. ചടങ്ങ് കോയമ്പത്തൂർ ജില്ലാ കളക്ടർ ക്രാന്തികുമാർ പാഡി ഉദ്ഘാടനം ചെയ്തു.
ചെന്നൈ ശിശുക്ഷേമ വകുപ്പ് കമ്മീഷണർ ജോണി ടോം വർഗീസ് മുഖ്യാതിഥിയായി അവാർഡ്ദാനം നടത്തി. ഡോ. ബാലുസ്വാമി, കോയമ്പത്തൂർ ശാന്തി ആശ്രമം പ്രസിഡന്റ് ഡോ. കെസെവിനോ എന്നിവർ അനുമോദന പ്രസംഗം നടത്തി. എഴുത്തുകാരനും റേഡിയോ ജോക്കിയും പബ്ലിക് സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് മോട്ടിവേഷണൽ ക്ലാസ് എടുത്തു. പിഎസ്ജി കോളജിലെ ഡോ. കെ. മാധവൻ ബോധവത്കരണ ക്ലാസ് നയിച്ചു. അസീസി സ്നേഹാലയുടെ ഡയറക്ടർ ഫാ. ജൈൽസ് സ്വാഗതം പറഞ്ഞു. ഫാ. മൈക്കിൾ ഈരാളി ഒഎഫ്എം നന്ദി പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നുമായി 1750 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.