കേരള കത്തോലിക്ക അസോസിയേഷൻ ക്രിസ്മസും പുതുവത്സരാഘോഷവും നടത്തി
1484221
Wednesday, December 4, 2024 4:13 AM IST
കോയമ്പത്തൂർ: കേരള കത്തോലിക്ക അസോസിയേഷൻ ക്രിസ്മസും പുതുവത്സരാഘോഷവും നടത്തി. കെസിഎസി കാമ്പസിൽവച്ചാണ് കേരള കത്തോലിക്ക അസോസിയേഷൻ കോയമ്പത്തൂർ ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തിയത്.
ബിഷപ് മാർ പോൾ ആലപ്പാട്ട് കേക്ക് മുറിച്ച് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ തമിഴ്നാട് മൈനോരിറ്റീസ് കമ്മീഷൻ ചെയർമാൻ ഫാ. ജോ അരുൺ എസ്ജെ, കെസിഎസി ജനറൽസെക്രട്ടറി ജെയ്സൺ പുത്തൂർ, ടിഎൻഎംസി അംഗം മുഹമ്മദ് റാഫിക്, കെസിഎസി പ്രസിഡന്റ് എ.കെ. ജോൺസൺ, ചെയർമാൻ സി.കെ. സൈമൺ എന്നിവർ പങ്കെടുത്തു.