അഖണ്ഡ ബൈബിൾ പാരായണത്തിനു കരിന്പ നിർമലഗിരി പള്ളിയില്‍ തുടക്കം
1483706
Monday, December 2, 2024 4:11 AM IST
കല്ലടിക്കോട്: വചന വർഷത്തോടനുബന്ധിച്ചു കരിമ്പ നിർമലഗിരി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക തീർഥാടന ദേവാലയത്തിൽ അഖണ്ഡ ബൈബിൾ പാരായണം ആരംഭിച്ചു. പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വിശുദ്ധവചനം വായിച്ച് അഖണ്ഡ ബൈബിൾ പാരായണം ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ രൂപത വികാരി ജനറാൾ വെരി. റവ. ഫാ. തോമസ് ഞാറക്കാട്ട് കോർ എപ്പിസ്ക്കോപ്പ കുർബാനയർപ്പിച്ചു. തുടർന്നു ആഘോഷ പൂർവ്വമായ ബെബിൾ പ്രദക്ഷിണവും ബൈബിൾ പ്രതിഷ്ഠയും ദിവ്യകാരുണ്യ ആരാധനയുമുണ്ടായിരുന്നു.
പൊതുസമ്മേളനത്തിൽ സിസ്റ്റർ ലിറ്റിൽ ഫ്ലവർ എസ്ഐസി, ഷിൽജി ഷിബു കൊച്ചുകുടിയിൽ എന്നിവർ എഴുതിയ വിശുദ്ധബൈബിൾ പുതിയ നിയമം ബിഷപ് പ്രകാശനം ചെയ്തു.
ഫാ ജോവാക്കീം പണ്ടാരംകുടിയിൽ, ഫാ. മാർട്ടിൻ കളമ്പാടൻ, റവ. വിൽസന്റ് വർഗീസ്, റവ. ബിനു സി. വർഗീസ്, ഫാ. ജേക്കബ് കൈലാത്ത് എന്നിവർ സന്നിഹിതരായിരുന്നു.
ഇടവക വികാരി ഫാ. ഐസക് കോച്ചേരി, ഇടവക ട്രസ്റ്റി സജീവ് ജോർജ്, സെക്രട്ടറി പി.യു. വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഇടവക കമ്മിറ്റി, വിവിധ പ്രാർത്ഥന ഗ്രൂപ്പ് അംഗങ്ങൾ ഭക്തസംഘടനകൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് അഖണ്ഡ ബൈബിൾ വായന സംഘടിപ്പിക്കുന്നത്.
വിവിധ ഭാഷകളിൽ രാപകൽ തുടർച്ചയായി നടത്തുന്ന വിശുദ്ധ ബൈബിൾ വായന അഞ്ചിനു സമാപിക്കും.