വിശ്വാസ് സ്മരണിക പ്രകാശനം
1483704
Monday, December 2, 2024 4:11 AM IST
പാലക്കാട്: കുറ്റകൃത്യങ്ങളിലെ ഇരകളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന വിശ്വാസ് സംഘടനയുടെ പന്ത്രണ്ടുവർഷത്തെ സേവനങ്ങ ളുടെ സംക്ഷിപ്ത രൂപമായ വിശ്വാസ് സ്മരണിക ജസ്റ്റിസ് കെ.വി. ജയകുമാർ പ്രകാശനം ചെയ്തു . മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ ആദ്യ പ്രതി ഏറ്റുവാങ്ങി.
സ്മരണിക കമ്മിറ്റി ചെയർമാൻ ബി. ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ഡിജിപിയും വിശ്വാസ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റുമായ ഡോ.പി.എം. നായർ മുഖ്യപ്രഭാഷണം നടത്തി. വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറൽ അഡ്വ.പി. പ്രേംനാഥ് സ്വാഗതവും വിശ്വാസ് സെക്രട്ടറി എം. ദേവാദസൻ നന്ദിയും പറഞ്ഞു.