ഗാന്ധിയൻ പി. രാമചന്ദ്രൻനായരെ അനുസ്മരിച്ചു
1483703
Monday, December 2, 2024 4:11 AM IST
വടക്കഞ്ചേരി: കേരള സർവോദയ സംഘം ചെയർമാൻ, സെക്രട്ടറി, കേരള സർവോദയ മണ്ഡലം പ്രസിഡന്റ്, മംഗലം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ്, സെക്രട്ടറി, മംഗലം ഗാന്ധി സ്മാരക യുപി സ്കൂൾ മാനേജർ, വടക്കഞ്ചേരി എച്ച്ആർഡിസി ചെയർമാൻ തുടങ്ങിയ നിലകളിൽ സേവനംചെയ്ത ഗാന്ധിയൻ പി. രാമചന്ദ്രൻ നായരെ അനുസ്മരിച്ച് സമേളനം നടന്നു.
മംഗലം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കേന്ദ്രം പ്രസിഡന്റ് ഡോ.കെ. വാസുദേവൻപിള്ള അധ്യക്ഷത വഹിച്ചു. ഗാന്ധി സ്മാരക നിധി സെക്രട്ടറി ടി.ആർ. സദാശിവൻ നായർ, കേരള സർവോദയ മണ്ഡലം പ്രസിഡന്റ് ടി. ബാലകൃഷ്ണൻ, സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ മാസ്റ്റർ, കെ.മോഹൻദാസ്, കെ.കുമാരൻ,എൻ. ദേവരാജൻ, ഡോ. മനോജ് സെബാസ്റ്റ്യൻ, കേന്ദ്രംസെക്രട്ടറി ടി.കെ. ദിവാകരൻ, പ്രധാനാധ്യാപിക പി.യു. ബിന്ദു എന്നിവർ പ്രസംഗിച്ചു. രാമചന്ദ്രൻ നായരുടെ മക്കളും അനുസ്മരണ പരിപാടികളിൽ പങ്കെടുത്തു.