കോയന്പത്തൂർ പോലീസിനു പുതിയ പട്രോളിംഗ് ബാറ്ററി കാറുകളെത്തി
1483702
Monday, December 2, 2024 4:11 AM IST
കോയമ്പത്തൂർ: സ്വകാര്യ കമ്പനിയുടെ സിഎസ്ആർ ഫണ്ടുപയോഗിച്ചു കോയന്പത്തൂർ പോലീസിനു ലഭ്യമാക്കിയ നാലു പുതിയ പട്രോളിംഗ് കാറുകളുടെ ഫ്ളാഗ് ഓഫ് പോലീസ് കമ്മീഷണർ ബാലകൃഷ്ണൻ നിർവഹിച്ചു.
രണ്ടു വാഹനങ്ങൾ ട്രാഫിക് പോലീസിനും മറ്റു രണ്ടെണ്ണം കുറ്റകൃത്യങ്ങൾ തടയുന്ന പ്രത്യേക വിഭാഗത്തിനും അനുവദിച്ചതായി കമ്മീഷണർ പറഞ്ഞു.