കുമരംപുത്തൂരിലെ നവീകരിച്ച റോഡുകൾ നാടിനു സമർപ്പിച്ചു
1483701
Monday, December 2, 2024 4:11 AM IST
മണ്ണാർക്കാട്: എംഎൽഎയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് നവീകരിച്ച കുമരംപുത്തൂർ പഞ്ചായത്തിലെ ആസാദ് മാമ്പറ്റ റോഡ്, പുന്നപ്പാടം വാളിയാടി റോഡ്, മണ്ണാർക്കാട് നഗരസഭയിലെ എംഇഎസ് കല്ലടി കോളേജ് കല്ലടി ഹംസാഹാജി റോഡ് എന്നീ റോഡുകൾ എൻ. ഷംസുദ്ദീൻ എംഎൽഎ നാടിനു തുറന്നുകൊടുത്തു.
നഗരസഭയിൽ നടന്ന ചടങ്ങിൽ ചെയർമാൻ സി. മുഹമ്മദ് ബഷീർ അധ്യക്ഷനായി. കുമരംപുത്തൂർ ഗ്രാമ പഞ്ചായത്തിലെ ആസാദ് മാമ്പറ്റ റോഡ്, പുന്നപ്പാടം വാളിയാടി റോഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത് അധ്യക്ഷനായി.