വ്യക്തിത്വവികസന പുത്തൻപാഠങ്ങളുമായി വിദ്യാർഥികള്‍ക്കു പാസ്വേഡ് ക്യാന്പ്
1483700
Monday, December 2, 2024 4:11 AM IST
മംഗലംഡാം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള സൗജന്യ ഏകദിന വ്യക്തിത്വ വികസന ,കരിയർ ഗൈഡൻസ് പരിശീലനമായ പാസ് വേർഡ് ( ട്യൂണിംഗ് 2024 - 25 ) ക്യാമ്പ് മംഗലംഡാം ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.
കെ.ഡി. പ്രസേനൻ എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഡിനോയ് കോമ്പാറ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ യുവജന പരിശീലനം കേന്ദ്രം പ്രിൻസിപ്പൽ ഡോ.കെ. വാസുദേവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി.
കഴിഞ്ഞ വർഷത്തെ എക്സ്പ്ലോറിംഗ് ക്യാമ്പിൽ പങ്കെടുത്ത മരിയ ക്യാമ്പനുഭവങ്ങൾ പങ്കുവച്ചു.
വ്യക്തിത്വ വികാസം, കരിയർ ഗൈഡൻസ്, നേതൃത്വ പരിശീലനം, ടൈം മാനേജ്മെന്റ്, ഗോൾ സെറ്റിംഗ് തുടങ്ങിയ സെഷനുകൾക്ക് ട്രെയിനർമാരായ ബാബു പി. മാത്യു, എസ്.അബ്ദുൾ റഹിമാൻ എന്നിവർ നേതൃത്വം നൽകി. നൂറുവിദ്യാർഥികൾ പങ്കെടുത്ത ക്യാമ്പിൽ നിന്ന് ജില്ലാതല ഫ്ലവറിംഗ് ക്യാമ്പിലേക്ക് 16 പേരെ തെരഞ്ഞെടുത്തു. പ്രിൻസിപ്പൽ സിസ്റ്റർ ആൽഫിൽ സ്വാഗതവും ക്യാമ്പ് കോ- ഓർഡിനേറ്റർ സിസ്റ്റർ റൂബി നന്ദിയും പറഞ്ഞു.