പാലക്കാടൻ പക്ഷികളെക്കുറിച്ചു ശില്പശാല ശ്രദ്ധേയമായി
1483698
Monday, December 2, 2024 4:11 AM IST
നെന്മാറ: എൻഎസ്എസ് കോളജിൽ നടത്തിയ പാലക്കാടൻ പക്ഷികളെക്കുറിച്ചുള്ള ശില്പശാലയും പക്ഷിനിരീക്ഷണ നടത്തവും ശ്രദ്ധേയമായി.
കോളജ് ബേർഡ്സ് ക്ലബ്, സുവോളജി വിഭാഗം, നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പാലക്കാട് കാണപ്പെടുന്ന പക്ഷികളെ കുറിച്ചു ഹിസ്റ്ററി സൊസൈറ്റി രക്ഷാധികാരി എം. കൃഷ്ണമൂർത്തി ക്ലാസെടുത്തു.
പ്രകൃതി സംരക്ഷണവും പരിപാലനവും ഉറപ്പിക്കാനുള്ള സന്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. ലക്ഷ്മി ആർ. ചന്ദ്രൻ, ഡോ. ലക്ഷ്മീദേവി മേനോൻ, ലതികാ അനോത്ത്, കൃഷ്ണമൂർത്തി, വി. പ്രവീൺ,അഡ്വ. ലിജോ പനങ്ങാടൻ, ഡേ.പി.കെ. സരിക, സുനില എസ്. വിജയകുമാർ, നവനീത്, രവി കാവുങ്കൽ എന്നിവർ നേതൃത്വം നൽകി.