ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിനു പാലക്കാട്ട് തുടക്കം
1483696
Monday, December 2, 2024 4:11 AM IST
പാലക്കാട്: സംസ്ഥാന ആം റെസ്ലിംഗ് അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും അംഗീകാരത്തോടെ നടക്കുന്ന ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ചെമ്പൈ സർക്കാർ സംഗീത കോളജിൽ തുടക്കമായി. വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനമോൾ, പാലക്കാട് നഗരസഭാ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് പ്രസംഗിച്ചു. പുരുഷ, വനിതാ വിഭാഗങ്ങളിൽ സബ്ജൂണിയർ, ജൂണിയർ, യൂത്ത്, സീനിയർ, മാസ്റ്റേഴ്സ്, ഭിന്നശേഷി എന്നിങ്ങനെ വിവിധ കാറ്റഗറികളിലാണ് മത്സരം.