ഈറോഡ് ലൂര്‍ദ് മാതാ ഫൊറോന ദേവാലയത്തില്‍ സുവര്‍ണജൂബിലി വര്‍ഷം ഉദ്ഘാടനം
1483694
Monday, December 2, 2024 4:11 AM IST
ഈറോഡ്: പെരിയ അഗ്രഹാരം റോഡിലുള്ള ലൂര്‍ദ് മാതാ ഫൊറോന ദേവാലയത്തില്‍ സുവര്‍ണജൂബിലി വര്‍ഷം ഉദ്ഘാടനംചെയ്തു.
വിശുദ്ധ കുര്‍ബാനയ്ക്ക് പാലക്കാട് രൂപത വികാരി ജനറാള്‍ മോണ്‍. ജീജോ ചാലക്കല്‍ കാര്‍മികത്വം വഹിച്ചു.
രാമനാഥപുരം രൂപത മുഖ്യ വികാരി ജനറാളും ഈറോഡ് ഫൊറോന വികാരിയുമായ മോണ്‍. ജോസഫ് ആലപ്പാടന്‍, സഹവികാരി ഫാ. ഫ്രാങ്ക് കണ്ണനായ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്നുനടന്ന പൊതുസമ്മേളനത്തില്‍ മോണ്‍. ജോസഫ് ആലപ്പാടന്‍ അധ്യക്ഷത വഹിച്ചു. ഫാ. ഫ്രാങ്ക് കണ്ണനായക്കല്, പ്രമോദ് മാത്യു കിഴക്കേതോട്ടത്ത്, സിസ്റ്റര്‍ മരിയ പുഷ്പം എഫ്സിസി, ഡെന്‍സണ്‍ മോഹന്‍ ചരുവിള പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.