സ്കൂട്ടറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് യുവതി മരിച്ചു
1483670
Sunday, December 1, 2024 11:59 PM IST
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിനു സമീപം സ്കൂട്ടറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് യുവതി മരിച്ചു. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. കല്ലടിക്കോട് മൂന്നേക്കർ സ്വദേശി രമ്യ(40) ആണ് അപകടത്തിൽ മരിച്ചത്. രമ്യയുടെ മകൻ ജറിൻ, ഓട്ടോ ഡ്രൈവർ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം.