കേരള കാത്തലിക് അസോസിയേഷൻ കോയമ്പത്തൂരിന്റെ ക്രിസ്മസ്- ന്യൂ ഇയർ, ഫാമിലിഡേ ആഘോഷം ഇന്ന്
1483666
Sunday, December 1, 2024 7:44 AM IST
കോയമ്പത്തൂർ: സൗരിപാളയം റോഡിലുള്ള കേരള കാത്തലിക് അസോസിയേഷൻ കോയമ്പത്തൂരിന്റെ ക്രിസ്മസ്- ന്യൂ ഇയർ, ഫാമിലി ഡേ ആഘോഷം ഇന്ന് കെസിഎസി അങ്കണത്തിൽ വൈകുന്നേരം അഞ്ചരയ്ക്കു നടക്കും.
തമിഴ്നാട് സർക്കാർ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ.ഫാ. ജോ അരുൺ എസ്ജെ മുഖ്യാതിഥിയായി പങ്കെടുത്തു ഉദ്ഘാടനം നിർവഹിക്കും.
സംഘടനയുടെ കലണ്ടർപ്രകാശനവും നിർവഹിക്കും, രാമനാഥപുരം രൂപതാ ബിഷപ് മാർ പോൾ ആലപ്പാട്ട്, കോയമ്പത്തൂർ സിഎസ്ഐ ബിഷപ് തിമോത്തി രവീന്ദ്രർ എന്നിവർ സന്ദേശം നൽകും.
കെസിഎസി പ്രസിഡന്റ് എ.കെ. ജോൺസൺ, ജനറൽ സെക്രട്ടറി ജയ്സൺ പുത്തൂർ, ഭാരവാഹികളായ ബാബു നിലയാറ്റിങ്കൽ, സി.കെ. സൈമൺ, ജോബി തോമസ്, ജെ. ജോൺസൺ എന്നിവർ പ്രസംഗിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.