പാലത്തിൽ വിള്ളലില്ലെന്നു ഹൈവേ അധികൃതർ
1483665
Sunday, December 1, 2024 7:44 AM IST
കോയമ്പത്തൂർ: ഉക്കടം മേൽപ്പാലത്തിൽ വിള്ളലുണ്ടായെന്ന വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി ഹൈവേ വകുപ്പ് ഉദ്യോഗസ്ഥർ. ആത്തുപാലം ഭാഗത്ത് പെട്രോൾ പമ്പിനു സമീപമുള്ള പുതിയ പാലത്തിലാണ് വിള്ളൽ കണ്ടെത്തിയത്. പാലത്തിന്റെ ഏതാനും കഷണങ്ങൾ താഴേക്ക് വീഴുകയും ചെയ്തു.
ഇതു വിള്ളലല്ലെന്നും പാലത്തിന്റെ രണ്ട് പാളികൾക്കിടയിലുള്ള വിടവാണെന്നും അധികൃതർ അറിയിച്ചു. ഭാരം താങ്ങാവുന്ന തരത്തിലാണ് പാലംരൂപകല്പന ചെയ്തിരിക്കുന്നതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അവർ പറഞ്ഞു.