കോയന്പത്തൂർ മേഖലയിൽ കനത്ത കാറ്റിനു സാധ്യതയെന്നു വെതർമാൻ
1483664
Sunday, December 1, 2024 7:44 AM IST
കോയമ്പത്തൂർ: കോയന്പത്തൂർ മേഖലയിൽ കനത്ത കാറ്റിനു സാധ്യതയെന്നുകോയമ്പത്തൂർ വെതർമാൻ എന്നറിയപ്പെടുന്ന സന്തോഷ് കൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു. പോണ്ടിച്ചേരി കടന്ന് കനത്ത കാറ്റ് കോയമ്പത്തൂരിലേക്ക് വരുന്നുണ്ടെന്നും 1977 നുശേഷം കൊങ്ങുമേഖലയിലൂടെ സഞ്ചരിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നീലഗിരി, നാമക്കൽ, സേലം, കരൂർ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 15 മുതൽ 25 സെന്റീമീറ്റർ വരെ മഴ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ കൊടുങ്കാറ്റ് കൊങ്ങു മേഖലയിലൂടെ സഞ്ചരിക്കാറില്ലെന്നും ഇതുവളരെ അപൂർവമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് അതിശക്തമായ മഴയുള്ള നീലഗിരി പ്രദേശങ്ങളിൽ 30 മുതൽ 40 സെന്റീമീറ്റർ വരെ മഴ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. നീലഗിരിയിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും പ്രതീക്ഷിക്കാവുന്നതിനാൽ ഇന്നുമുതൽ മൂന്നുനാൾ ആളുകൾ നീലഗിരിയിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോയമ്പത്തൂർ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെങ്കിലും ചെന്നൈയോളം വെള്ളപ്പൊക്കത്തിനു സാധ്യതയില്ല. തീരദേശത്തുള്ളവർ സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.