ഉദ്ഘാടനംകഴിഞ്ഞു നാലുവർഷമായിട്ടും മണ്ണൂരിലെ പകൽവീട് അടഞ്ഞുതന്നെ
1483663
Sunday, December 1, 2024 7:44 AM IST
ഒറ്റപ്പാലം: ഉദ്ഘാടനംകഴിഞ്ഞു നാലുവർഷമായിട്ടും മണ്ണൂരിലെ പകൽവീട് അടഞ്ഞുതന്നെ. ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുംചേർന്ന് ലക്ഷങ്ങൾ ചെലവാക്കിയാണ് പകൽവീട് നിർമിച്ചത്. വയോജനങ്ങൾക്കൊരാശ്വാസം എന്ന ഉദ്ദേശ്യത്തോടെ നിർമിച്ച കെട്ടിടം നാശത്തിന്റെ വക്കിലാണെന്നാണു പരാതി.
പകൽവീട് അടിയന്തരമായി തുറന്നുപ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നു മണ്ണൂർ പഞ്ചായത്തംഗം വി.എം. അൻവർ സാദിഖ് ആവശ്യപ്പെട്ടു. എന്നാൽ, കെട്ടിടത്തിൽ അടിസ്ഥാനസൗകര്യങ്ങൾ പൂർണമായി ഒരുക്കിയിട്ടില്ലെന്നും ഒരുങ്ങുന്നമുറയ്ക്ക് പകൽവീട് തുറന്നുപ്രവർത്തിപ്പിക്കുമെന്നും മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത പറഞ്ഞു.