കോഴിവേസ്റ്റ് തള്ളാനെത്തിയ പ്രതികളും വാഹനങ്ങളും പിടിയിൽ
1483662
Sunday, December 1, 2024 7:44 AM IST
മുതലമട: ഇടുക്കപ്പാറ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ കോഴിമാലിന്യം തള്ളിയ രണ്ടുവാഹനവും, ഡ്രൈവർമാരെയും പ്രദേശവാസികൾ പിടികൂടി കൊല്ലങ്കോട് പോലീസിനു കൈമാറി. ഡ്രൈവർമാരായ കൊല്ലം ഐത്തൽ സ്വദേശികളായ ബി. മുഹമ്മദ് അമീൻ (30), മുഹല്ലർ കോയ (45) എന്നിവരെയും വാഹനങ്ങളെയുമാണ് കസ്റ്റഡിയിലെടുത്തത്.
പഞ്ചായത്തംഗം അലൈരാജിന്റെ നേതൃത്വത്തിലായിരുന്നു പ്രദേശവാസികൾ സംഘടിച്ചത്. കേസെടുത്തശേഷം പ്രതികളെ വിട്ടയച്ചു. വാഹനങ്ങൾ കോടതിക്കു കൈമാറും.