ഒറ്റപ്പാലം 110 കെവി സബ്സ്റ്റേഷൻ പരിധിയിൽ പുതിയ ഫീഡർ പ്രവർത്തനസജ്ജമായി
1483661
Sunday, December 1, 2024 7:44 AM IST
ഒറ്റപ്പാലം: വൈദ്യുതി ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒറ്റപ്പാലം 110 കെവി സബ് സ്റ്റേഷൻ പരിധിയിൽ പുതിയ ഫീഡർ പ്രവർത്തനസജ്ജമായി. മുരുക്കുംപറ്റ ഫീഡർ എന്ന പേരിലാണു പുതിയ ക്രമീകരണം.
മേഖലയിലെ പതിനയ്യായിരത്തോളം ഉപയോക്താക്കൾക്കു പ്രയോജനകരമാകുന്നതാണു പുതിയ ഫീഡർ. 69 ലക്ഷം രൂപ ചെലവിൽ നാലര കിലോമീറ്റർ ദൂരത്തിലാണു പുതിയ ലൈൻ സ്ഥാപിച്ചത്.
ഇതിനായി സബ്സ്റ്റേഷൻ മുതൽ കാഞ്ഞിരക്കടവുവരെയുള്ള ഭാഗത്തു 55 പഴയ കോൺക്രീറ്റ് തൂണുകൾമാറ്റി ഉയരമേറിയ ഇരുമ്പുതൂണുകൾ സ്ഥാപിച്ചു. ലൈനുകൾ ഇൻസുലേറ്റഡ് കേബിളുകളാക്കി.
കാഞ്ഞിരക്കടവിലെ ട്രാൻസ്ഫോമർ വരെയാണു പുതിയ ലൈൻ സ്ഥാപിച്ചു ബന്ധിപ്പിക്കുന്നത്. ഇനി അവശേഷിക്കുന്നതു നാമമാത്രമായ ജോലികൾ മാത്രം.