ഒറ്റപ്പാലം എൻഎസ്എസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്: കെഎസ്യു പാനലിനു വിജയം
1483660
Sunday, December 1, 2024 7:44 AM IST
ഒറ്റപ്പാലം: പാലപ്പുറം എൻഎസ്എസ് കോളജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യു പാനലിനു വിജയം. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നുനടന്ന തെരഞ്ഞെടുപ്പിലാണ് കെഎസ്യു പാനൽ വിജയിച്ചതായി പ്രഖ്യാപിച്ചത്.
ഒക്ടോബർ 10 നു നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സർവകലാശാല തെരഞ്ഞെടുപ്പിന്റെ ഭാഗമായി 51 പ്രതിനിധികളിൽ നിന്ന് 27 പ്രതിനിധികൾ കെഎസ് യുവിനും. 23 പ്രതിനിധികൾ എസ് എഫ് ഐ പാനലിനും. ഒരു പ്രധിനിധി എബിവിപി ക്കുമായി ലഭിച്ചിരുന്നു.
തുടർന്ന് നടത്തേണ്ടിയിരുന്ന ഒന്പതു യൂണിയൻ പാനലിലേക്കുള്ള തെരഞ്ഞെടുപ്പ് മനപ്പൂർവം അട്ടിമറിക്കാൻ എസ്എഫ്ഐ ശ്രമിച്ചുവെന്നായിരുന്നു മറുപക്ഷം ആരോപിച്ചിരുന്നു. ഇടതുഅധ്യാപകരുടെ ഒത്താശയോട് കൂടിയാണിതെന്നായിരുന്നു ആക്ഷേപം.
തുടർന്ന് ഫലപ്രഖ്യാപനം ആറുമണിക്കൂറോളം വൈകി. രാത്രി ഏഴോടെ സബ് കളക്ടറുടെ നിർദേശപ്രകാരം തുടർ നടപടികളുമായി മുന്നോട്ടുപോയങ്കിലും വീണ്ടും എസ്എഫ്ഐ യുടെ പ്രതിഷേധത്തെ തുടർന്നു തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനെതിരേ കെഎസ്യു ഹൈക്കോടതിയെ സമീപിക്കുകയും രണ്ടുദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടപടികൾ നടത്തണമെന്നു ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
തുടർന്ന് വെള്ളി, ശനി ദിവസങ്ങളിൽ ഒന്പതു പാനലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നലെ നടത്തുകയുമായിരുന്നു.