വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയിൽ സെഹിയോൻ ധ്യാനം ഇന്നുമുതൽ
1483656
Sunday, December 1, 2024 7:36 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന ദേവാലയത്തിൽ സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചുദിവസത്തെ ധ്യാനം ഇന്ന് തുടങ്ങും.
വൈകീട്ട് നാലര മുതൽ രാത്രി ഒമ്പതുവരെയാണ് ധ്യാനശുശ്രൂഷകൾ നടക്കുക. ഫാ. സോജി ഓലിക്കൽ ടീമാണ് ധ്യാനം നയിക്കുന്നത്.
ധ്യാനത്തിന്റെ മുന്നോടിയായി ധ്യാന ഗ്രൂപ്പ് അംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി ഇടവകയിലെ എല്ലാ വീടുകളും സന്ദർശിച്ചു. ഫൊറോന വികാരി ഫാ.റെജി പെരുമ്പിള്ളിൽ, കൈക്കാരമാരായ ജോസ് ചുക്കനാനിൽ, ജെയിംസ് പൂതംകുഴി എന്നിവരുടെ നേതൃത്വത്തിലാണ് ധ്യാന പരിപാടികൾ.