കല്ലഞ്ചോലയിൽ കുരിശുപള്ളി വെഞ്ചരിച്ചു
1483654
Sunday, December 1, 2024 7:34 AM IST
പൊന്നംകോട്: പൊന്നംകോട് സെന്റ് ആൻറണീസ് ഫൊറോന ചർച്ച് സെന്റ് തോമസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കല്ലഞ്ചോലയിൽ കുരിശുപള്ളി വെഞ്ചരിച്ചു. കല്ലംചോല ജംഗ്ഷനിൽ പുതുതായി നിർമിച്ച കുരിശടിയുടെ വെഞ്ചരിപ്പ് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിച്ചു.
ഇടവക സമൂഹം ബിഷപ്പിനു സ്നേഹോഷ്മളമായ സ്വീകരണം നൽകി. വെഞ്ചരിപ്പിനുശേഷം ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്നു സ്നേഹവിരുന്നുമുണ്ടായിരുന്നു.
പരിപാടികൾക്ക് പൊന്നങ്കോട് ഫൊറോന വികാരി ഫാ. മാർട്ടിൻ കളമ്പാടൻ, കൈകാരന്മാരായ ബെന്നി ചിറ്റേട്ട്, ജോണി മങ്കര, യൂണിറ്റ് ഭാരവാഹികളായ മനോജ് മൈക്കിൾ പഴുക്കാത്തറ, ബിജീഷ് വടുതലകളത്തിൽ, കൺവീനർമാരായ റോബി പാറക്കാലയിൽ, സോജൻ കൊരണ്ടക്കാട് എന്നിവർ നേതൃത്വം നൽകി.