പ്രദേശവാസികൾക്കു ടോൾ; സമരം ചെയ്യുമെന്നു സിപിഎം
1483648
Sunday, December 1, 2024 7:34 AM IST
വടക്കഞ്ചേരി: പന്നിയങ്കരയിൽ പ്രദേശവാസികളിൽനിന്നും ടോൾ പിരിക്കാനുള്ള കരാർകമ്പനിയുടെ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു സിപിഎം വടക്കഞ്ചേരി ഏരിയാകമ്മിറ്റി അറിയിച്ചു. ടോൾ പിരിവ് ആരംഭിക്കുമ്പോൾതന്നെ പ്രദേശവാസികൾക്ക് സൗജന്യം അനുവദിക്കാമെന്നു കരാർകമ്പനി അറിയച്ചതാണ്.
പിന്നീട് നിരവധി തവണ ടോൾ പിരിക്കാനുള്ള നീക്കം നടത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തെതുടർന്ന് പിന്മാറി. നിലവിൽ മന്ത്രിമാരും എംഎൽഎ മാരുമുൾപ്പെടെയുള്ള ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ടോൾ പിരിക്കില്ലെന്നു കരാർ കമ്പനി അധികൃതർ ഉറപ്പു നല്കിയിരുന്നു.
എന്നാൽ ഇവയെല്ലാം ലംഘിച്ച് ഏകപക്ഷീയമായി ടോൾ പിരിവ് നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.