പന്നിയങ്കര ടോൾപ്ലാസയിലേക്ക് ലോറി ഇടിച്ചുകയറി; ആർക്കും പരിക്കില്ല
1483647
Sunday, December 1, 2024 7:34 AM IST
വടക്കഞ്ചേരി: ദേശീയപാത പന്നിയങ്കര ടോൾപ്ലാസയിലേക്ക് നിയന്ത്രണംവിട്ട ലോറി ഇടിച്ചുകയറി. ദുരന്തം ഒഴിവായതു തലനാരിഴക്ക്. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.
തൃശൂരിൽനിന്നും പാലക്കാട് ഭാഗത്തേക്കുപോകുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് നിയന്ത്രണം തെറ്റിയത്.വേഗത കുറഞ്ഞാണ് ലോറി വന്നത്.
ഇതിനാൽ ദുരന്തം ഒഴിവായി. അപകടം നടക്കുന്നതിനു തൊട്ടുമുൻമ്പ് മറ്റൊരു മിനിവാൻ ലോറിക്കു മുന്നിലുണ്ടായിരുന്നു.
ടോൾപ്ലാസയുടെ ബാരിയറിന് സമീപത്തുള്ള ഇരുമ്പ് ഡിവൈഡറുകൾ തകർന്നു. ടോൾ പ്ലാസ ജീവനക്കാർ സമീപത്തു തന്നെ ഉണ്ടായിരുന്നെങ്കിലും അവർ ഓടിരക്ഷപ്പെട്ടു.