കല്ലഞ്ചോല കുരിശുപള്ളിയുടെ വെഞ്ചരിപ്പ് ഇന്ന്
1483189
Saturday, November 30, 2024 4:05 AM IST
പൊന്നങ്കോട്: പൊന്നങ്കോട് സെന്റ് ആന്റണീസ് ഫൊറോന ചർച്ചിന്റെ കീഴിൽ കല്ലഞ്ചോല സെന്റ് തോമസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കല്ലഞ്ചോല ജംഗ്ഷനിൽ പുതുതായി നിർമിച്ച കുരിശുപള്ളിയുടെ വെഞ്ചരിപ്പ് ഇന്ന്. വൈകുന്നേരം നാലിന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വെഞ്ചരിപ്പ് നിർവഹിക്കും.
തുടർന്ന് ബിഷപിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും സ്നേഹവിരുന്നും നടക്കും.
പരിപാടികൾക്ക് പൊന്നങ്കോട് ഫൊറോന വികാരി ഫാ. മാർട്ടിൻ കളന്പാടൻ, കൈക്കാരന്മാരായ ബെന്നി ചിറ്റേട്ട്, ജോണി മങ്കര, യൂണിറ്റ് ഭാരവാഹികളായ മനോജ് മൈക്കിൾ പഴുക്കാത്തറ, ബിജീഷ് വടുതല കളത്തിൽ, കണ്‍വീനർമാരായ റോബി പാറക്കാലയിൽ, സോജൻ കൊരണ്ടക്കാട് എന്നിവർ നേതൃത്വം നൽകും.