റവന്യൂ ജില്ലാ കലോത്സവം: ഒറ്റപ്പാലം ഉപജില്ലയും ഗുരുകുലവും ചാന്പ്യൻമാർ
1483188
Saturday, November 30, 2024 4:05 AM IST
പാലക്കാട്: റവന്യൂ ജില്ലാ കലോത്സവത്തിൽ 904 പോയിന്റ് നേടി ഒറ്റപ്പാലം ജേതാക്കളായി. 877 പോയിന്റ് നേടി മണ്ണാർക്കാട് രണ്ടും 863 പോയിന്റ് നേടി പട്ടാന്പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലാംസ്ഥാനം നേടിയ പാലക്കാട് ഉപജില്ലക്ക് 849 പോയിന്റുണ്ട്്.
കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തായിരുന്ന ഒറ്റപ്പാലം ഒന്നാം സ്ഥാനത്തെത്തിയപ്പോൾ മൂന്നാംസ്ഥാനം നേടിയ തൃത്താലക്ക് ഇത്തവണ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മറ്റു ഉപജില്ലകളുടെ പോയിന്റ് നില: തൃത്താല: 849, ആലത്തൂർ: 839, ചെർപ്പുളശേരി 824, കൊല്ലങ്കോട് 758, ഷൊർണൂർ 725, ചിറ്റൂർ 699 പറളി 640, കുഴൽമന്ദം 423. സ്കൂൾ തലത്തിൽ 460 പോയിന്റ് നേടി ആലത്തൂർ ബിഎസ്എസ് ഗുരുകുലം ജേതാക്കളായി.
ഇതോടെ കലോത്സവത്തിൽ തുടർച്ചയായി ഇരുപതാം തവണയും കീരിടം നിലനിർത്തുന്ന സ്കൂളായി ഗുരുകുലം മാറി. 249 പോയിന്റ് നേടി ശ്രീകൃഷ്ണപുരം എച്ച്എസ്എസ് രണ്ടും 192 പോയിന്റ് നേടി ചിറ്റൂർ ജിവിജിഎച്ച്എസ്എസ് മൂന്നാംസ്ഥാനവും 191 പോയിന്റ് നേടി തൃക്കിടീരി നാലാം സ്ഥാനത്തും 136 പോയിന്റ് നേടി ടിആർകെ എച്ച്എസ്എസ് വാണിയംകുളം അഞ്ചും സ്ഥാനത്താണ്.
യുപി ജനറൽ വിഭാഗത്തിൽ 177 പോയിന്റ് നേടി ഒറ്റപ്പാലം, 173 പോയിന്റ് നേടി ആലത്തൂർ, 167 പോയിന്റ് നേടി മണ്ണാർക്കാട് രണ്ടും മൂന്നും സ്ഥാനം നേടി. എച്ച്എസ് ജനറൽ വിഭാഗത്തിൽ 362 പോയിന്റ് നേടി ഒറ്റപ്പാലം ഒന്നും 345 പോയിന്റ് നേടി പട്ടാന്പി രണ്ടും 342 പോയിന്റ് നേടി മണ്ണാർക്കാട് മൂന്നുംസ്ഥാനം നേടി.
എച്ച്എസ്എസ് ജനറൽ വിഭാഗത്തിൽ 386 പോയിന്റ് നേടി മണ്ണാർക്കാട് ഒന്നും 385 പോയിന്റ് നേടി ഒറ്റപ്പാലം രണ്ടും 374 പോയിന്റ് നേടി പാലക്കാട് മൂന്നും സ്ഥാനം നേടി. യുപി സംസ്കൃതോത്സവത്തിൽ 95 പോയിന്റ് നേടി ഒറ്റപ്പാലം, 93 പോയിന്റ് നേടി തൃത്താല, 90 പോയിന്റ് നേടി ഷൊർണൂർ എന്നിവർ യഥാക്രം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. എച്ച്എസ് സംസ്കൃതോത്സവത്തിൽ 90 പോയിന്റ് നേടി ചെർപ്പുളശേരി ഒന്നും 88 പോയിന്റ് നേടി പാലക്കാടും 85 പോയിന്റ് നേടി പട്ടാന്പിയും മൂന്നും സ്ഥാനം നേടി.
യുപി അറബി കലോത്സവത്തിൽ 65 പോയിന്റ് നേടി ഷൊർണൂർ ഒന്നും 63 പോയിന്റ് വീതം നേടി ചെർപ്പുളശേരി, മണ്ണാർക്കാട് രണ്ടും 61 പോയിന്റ് നേടി തൃത്താല മൂന്നും സ്ഥാനം നേടി.
എച്ച്എസ് അറബി കലോത്സവത്തിൽ 93 പോയിന്റ് വീതം നേടി ഷൊർണൂർ, മണ്ണാർക്കാട് ഒന്നും 91 പോയിന്റ് വീതം നേടി തൃത്താല, ഒറ്റപ്പാലം രണ്ടും 88 പോയിന്റ് നേടി ചെർപ്പുളശേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി. സുനിജ സമ്മാനദാനം നിർവഹിച്ചു. എംഎൽഎ മാരായ കെ ബാബു, പി.പി. സുമോദ്, കെ. മുഹമ്മദ് മുഹ്സിൻ തുടങ്ങിയവർ പങ്കെടുത്തു.