സിസിടിവി ദൃശ്യങ്ങളിൽ കരിന്പുലി; ജാഗ്രത വേണമെന്ന് അധികൃതർ
1483186
Saturday, November 30, 2024 4:05 AM IST
കോയമ്പത്തൂർ: ചിന്നത്തടകം- വീരപാണ്ടിപുത്തൂർ റോഡിൽ നടന്നുനീങ്ങുന്ന കരിന്പുലിയുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതോടെ പൊതുജനം ഭീതിയിൽ.
വീരബന്ദിപ്പുതൂർ റൂട്ടിലെ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നു വനംഅധികൃതർ അറിയിച്ചു. തെരച്ചിൽ ശക്തമാക്കിയതായും അധികൃതർ പറഞ്ഞു. വന്യമൃഗങ്ങൾ ധാരാളമുള്ള പ്രദേശങ്ങളാണ് കോയമ്പത്തൂരിലെ തടാഗം, മംഗറൈ, ആനക്കട്ടി, മരുദമല ഭാഗങ്ങൾ. ആനക്കട്ടി, തടാകത്തോടു ചേർന്നുള്ള മാങ്ങരൈ, സോമയ്യന്നൂർ, തിരുവള്ളുവർ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ ഇടയ്ക്കിടെ പുള്ളിപ്പുലിയുടെ ശല്യവും കണ്ടുവരുന്നുണ്ട്. ഇതിനിടെയാണ് കഴിഞ്ഞദിവസം കരിന്പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞത്.