കേരള കോണ്ഗ്രസ്- എം സായാഹ്നധർണ നടത്തി
1483184
Saturday, November 30, 2024 4:05 AM IST
കല്ലടിക്കോട്: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേയും കേരളത്തോടുള്ള കടുത്ത അവഗണനയ്ക്കെതിരേയും കേരള കോണ്ഗ്രസ്- എമ്മിന്റെ നേതൃത്വത്തിൽ കല്ലടിക്കോട് സായാഹ്ന ധർണ നടത്തി.
സായാഹ്നധർണ ജില്ലാ പഞ്ചായത്ത് മെംബർ റെജി ജോസ് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിലോല വിഷയത്തിൽ കേരളത്തിലെ 131 വില്ലേജുകളിലെ ലക്ഷക്കണക്കിനു ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും കേരള സർക്കാർ സമർപ്പിച്ച റിപ്പോർട്ടിംഗ് പ്രകാരം ഉള്ള 6590ചതുരശ്ര കിലോമീറ്റർ ഇഎസ്എ ആയി അംഗീകരിച്ചുകൊണ്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ആവശ്യമുയർന്നു. വയനാട് ദുരന്തം, മുനന്പം, റബർ കർഷകരോടുള്ള അവഗണന, കാർഷിക പാക്കേജ് വിഷയങ്ങളിലും പ്രതിഷേധമുയർന്നു. കോങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് സജീവ് മാത്യു നെടുംപുറത്ത് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറിമാരായ ബിജു പുലിക്കുന്നേൽ, മത്തായി ഐക്കര, മിനിമോൾ ജോണ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സണ്ണി നടയത്ത്, ടി.ആർ. രാധാകൃഷ്ണൻ, ജോണ് മരങ്ങോലി, മണ്ഡലം നേതാക്കളായ ഐസക്ക് ജോണ്, സുരേഷ് പരിയാനി, ഫ്രാൻസിസ് മഠത്തിപറന്പിൽ, ടി.ആർ. രമേശ് എന്നിവർ പ്രസംഗിച്ചു.