സിഗ്നേച്ചർ കൂട്ടായ്മ ആദരണീയം: ബ്രോഷർ പ്രകാശനം ചെയ്തു
1483183
Saturday, November 30, 2024 4:05 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി സിഗ്നേച്ചർ കൂട്ടായ്മ സംഘടിപ്പിക്കുന്ന ആദരണീയം 2024ന്റെ ബ്രോഷർ പ്രകാശനം ചെയ്തു. കെ. ബാബു എംഎൽഎ, മുൻ മന്ത്രി കെ.ഇ. ഇസ്മായിലിനു ബ്രോഷർ കൈമാറിയാണ് പ്രകാശനം ചെയ്തത്. സ്വാഗതസംഘം ചെയർമാൻ ടി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. പി. ഗംഗാധരൻ, കെ.എം. ജലീൽ, റെജി കെ. മാത്യു, എൻ.എൻ. വിനോദ് മാസ്റ്റർ, ജീജോ അറയ്ക്കൽ, സി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഡിസംബർ ആറിനു വൈകുന്നേരം നാലിന് വടക്കഞ്ചേരി ടൗണിൽ പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ നടക്കുന്ന ആദരണീയം പരിപാടി മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. പി.പി. സുമോദ് എംഎൽഎ മുഖ്യാതിഥിയാകും.