മാനദണ്ഡങ്ങൾ പാലിക്കാതെ വാർഡ് വിഭജനം: പുനഃപരിശോധിക്കണമെന്നു കോൺഗ്രസ്
1483182
Saturday, November 30, 2024 4:05 AM IST
പാലക്കാട്: എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി സിപിഎമ്മിന്റെ രാഷ്ട്രീയതാത്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലാണ് വാർഡ് വിഭജന കരടുപട്ടിക പുറത്താക്കിയിരിക്കുന്നതു കോൺഗ്രസ് ജില്ലാ ജനറൽ ബോഡി യോഗം കുറ്റപ്പെടുത്തി.
വീടുകളുടെ എണ്ണമോ ജനസംഖ്യയോ അതിർത്തിയോ ഒന്നും ബാധകമാക്കാതെ എങ്ങനെയെങ്കിലും അധികാരം പിടിച്ചെടുക്കുവാനുള്ള മാർഗം ജനാധിപത്യവിരുദ്ധവും പഞ്ചായത്തീരാജ് നിയമത്തിന്റെ നഗ്നലംഘനവുമാണെന്നു യോഗം ഉദ്ഘാടനം ചെയ്ത മുൻ ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ, കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, സെക്രട്ടറിമാരായ പി. ബാലഗോപാലൻ, പി. ഹരിഗോവിന്ദൻ, പി.വി. രാജേഷ്, വി. രാമചന്ദ്രൻ, പി. മാധവൻ എന്നിവർ പ്രസംഗിച്ചു.